കുവൈത്ത് സിറ്റി: ബയോമെട്രിക് സംവിധാനം റദ്ദാക്കിയെന്ന അഭ്യൂഹങ്ങൾ തള്ളി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഏഴര ലക്ഷം പേരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ നിലവിലെ കേന്ദ്രങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. വേനൽക്കാല അവധിക്കുശേഷം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പൗരന്മാർക്കും താമസക്കാർക്കും സഹൽ ആപ്ലിക്കേഷനും മെറ്റാ പ്ലാറ്റ്ഫോമും വഴി ബയോമെട്രിക് ഫിംഗർ പ്രിന്റ് അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കുവൈത്ത്, ജി.സി.സി പൗരന്മാർക്കായി ഹവല്ലി, ഫർവാനിയ, അഹമ്മദി, ജഹ്റ, മുബാറക് അൽ കബീർ എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഇവ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.