ബ​യോ​മെ​ട്രി​ക്സ് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത് കൃ​ത്യ​ത​യും ത​ട്ടി​പ്പ് ത​ട​യ​ലും

കു​വൈ​ത്ത് സി​റ്റി: ബ​യോ​മെ​ട്രി​ക്‌ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത് കൃ​ത്യ​ത​യും ത​ട്ടി​പ്പ് ത​ട​യ​ലു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ നാ​യി​ഫ് അ​ൽ മു​തൈ​രി. ബ​യോ​മെ​ട്രി​ക്‌ സം​വി​ധാ​നം ന​ട​പ്പാ​യ​തോ​ടെ വ്യ​ക്തി​ക​ളെ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​താ​യും അ​ൽ മു​തൈ​രി പ​റ​ഞ്ഞു.

സം​ശ​യ​മു​ള്ള​വ​രെ ക​ണ്ടെ​ത്ത​ലും കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്ക​ലും സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്ക​ലു​മാ​ണ് ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. പേ​പ്പ​ർ ഡോ​ക്യു​മെ​ന്റു​ക​ൾ പോ​ലു​ള്ള ആ​ദ്യ​കാ​ല തി​രി​ച്ച​റി​യ​ൽ രീ​തി​ക​ൾ വ​ഴി ഐ​ഡ​ന്‍റി​റ്റി വെ​രി​ഫി​ക്കേ​ഷ​ന് ഏ​റെ സ​മ​യം എ​ടു​ത്തി​രു​ന്നു. പു​തി​യ സം​വി​ധാ​നം വ​ന്ന​തോ​ടെ സെ​ക്ക​ന്‍ഡു​ക​ള്‍ കൊ​ണ്ട് വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​ണ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യും അ​ല്‍ മു​തൈ​രി പ​റ​ഞ്ഞു. കു​വൈ​ത്ത് ടി.​വി​യു​ടെ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ൽ​മു​തൈ​രി​യു​ടെ പ്ര​തി​ക​ര​ണം.

വി​ര​ല​ട​യാ​ളം, മു​ഖം, റെ​റ്റി​ന സ്കാ​നി​ങ് തു​ട​ങ്ങി​യ ​േഡ​റ്റ​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ബ​യോ​മെ​ട്രി​ക്‌ ര​ജി​സ്ട്രേ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ​േഡ​റ്റാ​ബേ​സു​ക​ളി​ലാ​ണ് ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. സി​സ്റ്റം ഹാ​ക്ക് ചെ​യ്യാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

9.75 ല​ക്ഷം കു​വൈ​ത്ത് പൗ​ര​ന്മാ​രി​ല്‍ 9.45 ല​ക്ഷം പൗ​ര​ന്മാ​ർ ഇ​തി​ന​കം ബ​യോ​മെ​ട്രി​ക്‌ പ്ര​ക്രി​യ പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പൂ​ര്‍ത്തി​യാ​ക്കാ​ത്ത സ്വ​ദേ​ശി​ക​ളു​ടെ എ​ല്ലാ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച​താ​യി നേ​ര​ത്തെ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. പ്ര​വാ​സി​ക​ളു​ടെ ബ​യോ​മെ​ട്രി​ക്‌ രജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീയ​തി ഡി​സം​ബ​ർ 30 ആ​ണ്.

Tags:    
News Summary - Biometrics Aims for Accuracy and Fraud Prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.