കുവൈത്ത് സിറ്റി: ഫൈലക ദ്വീപില്‍ അനധികൃതമായി പക്ഷികളെയും മത്സ്യങ്ങളെയും വേട്ടയാടിയ മൂന്നു കു വൈത്ത് പൗരന്മാരെ പരിസ്ഥിതി സംരക്ഷണ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ നിരവധിയാളുകള്‍ ഈ ഭാഗങ്ങളില്‍ മത്സ്യങ്ങളെയും പക്ഷികളെയും വേട്ടയാടിയതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി വകുപ്പിനു ലഭിച്ചിരുന്നു. ഇൗ വിവരത്തെ തുടർന്ന് പൊലീസ് ഫൈലക ദ്വീപിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍നിന്നു വേട്ടയാടാന്‍ ഉപയോഗിച്ച തോക്കുകളും വലകളും, വേട്ടയാടിയ പക്ഷികളെയും പിടികൂടിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സംഘത്തെ ബന്ധപ്പെട്ട വകുപ്പിലേക്ക് ഇവരെ കൈമാറിയതായി പൊലീസ് അറിയിച്ചു.
നേരേത്ത രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ അല്‍ സഖ്ഹിയയില്നിന്ന് പക്ഷിവേട്ട നടത്തുന്നതിനിടെ ഒരു സംഘത്തെ പിടികൂടിയിരുന്നു. ജഹ്റ ഗവര്‍ണറേറ്റ് പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘത്തെ കണ്ടെത്തിയത്. പക്ഷികളെ വേട്ടയാടി പിടിച്ച നാലംഗ സംഘത്തിനുമേൽ പരിസ്ഥി വകുപ്പ് കുറ്റം ചുമത്തിയിരുന്നു. പ്രതികളില്‍ നിന്നും 16 പക്ഷികളെയാണ് പരിശോധനസംഘം കണ്ടെടുത്തത്. ഇതില്‍ എട്ടു പക്ഷികള്‍ക്കു ജീവനുണ്ടായിരുന്നു.
ലൈസന്‍സില്ലാതെ ആയുധങ്ങള്‍ കൈവശം വെച്ചതിനും അനധികൃതമായി പക്ഷികളെ വേട്ടയാടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.