കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള പക്ഷിമാംസ ഇറക്കുമതി നിരോധനം നീക്കിയതായി ഫുഡ് ആൻഡ് നൂട്രീഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. പക്ഷിപ്പനിയില്നിന്ന് ഇന്ത്യ മുക്തി നേ ടി എന്നതിനെ തുടര്‍ന്നാണ് നിരോധനം വിലക്കിയത്. ഫ്രഷ്, ചിൽഡ്, ഫ്രോസന്‍ തുടങ്ങിയ എല്ലാവിധ ഇനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്കാണ് അതോറിറ്റി നീക്കംചെയ്തത്. ഫുഡ് ആൻഡ് നൂട്രീഷന്‍ അതോറിറ്റി മേധാവി എൻജി. ആദില്‍ അല്‍ സുവൈത്ത് ആണ് ഇക്കാര്യം അറിയിച്ചത്.
1ഭൂട്ടാന്, ഇറാന് തുടങ്ങിയ രാജ്യങ്ങില്‍നിന്നുള്ള ഇറക്കുമതിയിലുള്ള വിലക്കും അതോറിറ്റി നീക്കിയിട്ടുണ്ട്. അതേസമയം, ഇറ്റലിയില്‍നിന്നുള്ള മാംസ ഇറക്കുമതി നിരോധിക്കാന്‍ അതോറിറ്റി തീരുമാനിച്ചു. ഇറ്റലിയില്‍ ആന്ത്രാക്സ് രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. രോഗഭീതി ഒഴിയുന്ന മുറക്ക് വിലക്ക് നീക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.