കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് സിൽവർ ജൂബിലി, ലോകരക്തദാന ദിനം എന്നിവയോടനുബന്ധിച്ച് ഹസ്സാവി സൗത്ത് യൂനിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ കോഓപറേറ്റിവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടത്തിയ ക്യാമ്പിൽ 150ൽ അധികം പേർ രക്തദാതാക്കളായെത്തി. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. ദിവാകർ ചാലുവയ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, സുരേഷ് കെ.പി. (ഐ.ബി.പി.സി) എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ക്യാമ്പ് ചീഫ് കോഓഡിനേറ്റർ വിനേഷ് വാസുദേവൻ സ്വാഗതം ആശംസിച്ചു. സാരഥി പ്രസിഡന്റ് അജി കെ.ആർ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, ജിതിൻ ദാസ്, കെ.സുരേഷ്, സി.എസ്. ബാബു എന്നിവർ ആശംസകൾ അറിയിച്ചു. സാരഥി ഹസ്സാവി സൗത്ത് യൂനിറ്റ് സെക്രട്ടറി കെ.സി. വിജയൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.