കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി ബി.ഡി.കെയുമായി സഹകരിച്ച് ഗാന്ധി ജയന്തിയോടനുബന്ധിച്ച് അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150ൽപരം പേർ രക്തം നൽകി.
മഹാത്മജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ദേശീയ പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡൻറ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷനൽ കമ്മിറ്റി ഭാരവാഹികളായ സാമുവൽ ചാക്കോ, ബി.എസ്. പിള്ള, വർഗീസ് മാരാമൺ, ജോയ്ജോൺ, ജോയ് കരുവാളൂർ, കൃഷ്ണൻ കടലുണ്ടി, ഷംസു താമരക്കുളം, ഹമീദ് കേളോത്ത്, ജോബിൻ ജോസ്, ഇല്യാസ് പുതുവാച്ചേരി, മനോജ് മാവേലിക്കര ബി.ഡി.കെ, ഒ.ഐ.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളായ പുഷ്പരാജൻ, നാസർ ചുള്ളിക്കര, സുരേന്ദ്രൻ മുങ്ങത്ത് തുടങ്ങിയവർ സംസാരിച്ചു.
ബി.ഡി.കെയുടെ ഉപഹാരം കോഒാഡിനേറ്റർ നളിനാക്ഷൻ ഒളവറ ഒ.െഎ.സി.സി ഭാരവാഹികൾക്ക് കൈമാറി.
നാഷനൽ കമ്മിറ്റിയംഗം രാമകൃഷ്ണൻ കള്ളാർ നേതൃത്വം നൽകിയ യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ബി.ഡി.കെ കോഒാഡിനേറ്റർ ലിനി ജയൻ നന്ദിയും പറഞ്ഞു.
ക്യാമ്പിന് ബി.ഡി.കെ കോഒാഡിനേറ്റർ ജിതിൻ ജോസ്, ഒ.ഐ.സി.സി കാസർകോട് ഭാരവാഹികളായ സുരേന്ദ്ര മോഹൻ, രാജേഷ് വല്ല്യോട്ട്, മനോജ്, നൗഷാദ് തിടിൽ, സമദ് കൊട്ടോടി, ഇബ്രാഹിം കൊട്ടോടി, ജെസ്സിൻ പതിക്കൽ, ഇന്ദിര സുരേന്ദ്രൻ, ശിൽപ രാജേഷ്, സ്മിത രാമകൃഷ്ണൻ, ശാലിനി സുരേന്ദ്രൻ, അനിൽ കുമാർ, സ്മിതേഷ്, ഇക്ബാൽ മെട്ടമ്മൽ, ശരത് കല്ലിങ്കൽ, സുമേഷ് രാജ്, ബാബു പാവൂർവീട്ടിൽ, ഷൈൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.