കുവൈത്ത് സിറ്റി: നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് പുസ്തകോത്സവം കോവിഡ് പശ്ചാത്തലത്തിൽ രണ്ടു വർഷമായി നടക്കാത്ത സാഹചര്യത്തിൽ വായനക്കാരും പ്രസാധകരും മുൻകൈയെടുത്ത് പുസ്തകമേള സംഘടിപ്പിച്ചു. റൗദ ജമാൽ അബ്ദുൽ നാസർ പാർക്കിൽ 'ലൈൻസ് കൾച്ചറൽ ഫെയർ' എന്ന പേരിൽ ഡിസംബർ ഒമ്പതു മുതൽ 18 വരെയാണ് മേള നടത്തിയത്.
നാലു യുവതികൾ മുന്നോട്ടുവെച്ച ആശയം പിന്നീട് പ്രായോഗിക രൂപം പ്രാപിക്കുകയും മറ്റുള്ളവർ ഒപ്പം ചേരുകയുമായിരുന്നു. ഇവരുടെ പത്തുദിവസത്തെ കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ അന്താരാഷ്ട്ര പ്രസാധകരെ കൊണ്ടുവരാൻ പ്രയാസമായിരുന്നതിനാൽ കുവൈത്തി പ്രസാധകർ മാത്രമാണ് പെങ്കടുത്തതെന്ന് സംഘാടകരിലൊരാളായ ഫാതിമ ഹമദ് പറഞ്ഞു. ദിവസവും ആയിരത്തോളം പേർ മേള സന്ദർശിച്ചു.
വായനാസമൂഹത്തിൽനിന്ന് വന്ന ആവശ്യത്തോട് പ്രസാധകരും ഹൃദ്യമായി പ്രതികരിച്ചതോടെ മികച്ചൊരു സാംസ്കാരിക ദൗത്യത്തിനാണ് സാക്ഷ്യം വഹിച്ചത്. പുസ്തകങ്ങളും നന്നായി വിറ്റുപോയെന്ന് പ്രസാധകർ സാക്ഷ്യപ്പെടുത്തുന്നു. ശിൽപശാലകൾ, എഴുത്ത്, ഫോേട്ടാഗ്രഫി, ചിത്രരചന തുടങ്ങിയവയും അനുബന്ധമായി നടന്നു. കുട്ടികളുടെ കഥപറച്ചിൽ, ലേണിങ് സെൻറർ, ഫൺ സയൻസ് വർക്ഷോപ്പ് എന്നിവയും ശ്രദ്ധ പിടിച്ചുപറ്റി. എല്ലാ ദിവസവും സംഗീതനിശയും ഉണ്ടായിരുന്നു. രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാണ് സന്ദർശകരെ സ്വീകരിച്ചിരുന്നത്. 20 പ്രസാധകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.