കുവൈത്ത് സിറ്റി: ഹുക്ക വിലക്കിനെതിരെ 20 കഫെ ഉടമകൾ പ്രതിഷേധിച്ചു. ആരോഗ്യ മന്ത്രാലയം ആസ്ഥാനത്തിന് സമീപം സമാധാനപരമായാണ് പ്രതിഷേധിച്ചത്.കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇളവ് ചെയ്ത് കഫെകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ശീഷ (ഹുക്ക) അനുമതി നൽകിയിട്ടില്ല. ഇത് നഷ്ടത്തിന് കാരണമാവുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നിരോധനം മറികടന്ന് ഹുക്ക വലിക്ക് സൗകര്യം ചെയ്ത നിരവധി റെസ്റ്റാറൻറുകളുടെ ഫയൽ അധകൃതർ മരവിപ്പിച്ചു. ഇതുകാരണം ഇവർക്ക് ലൈസൻസ് പുതുക്കാമോ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കാനോ സാധിക്കുന്നില്ല.
5000ത്തോളം കഫെകളെ ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം ബാധിച്ചിട്ടുണ്ടെന്നും ഇവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സമരക്കാരിലൊരാൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.