കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കൽതാഴം സ്വദേശി കാരാട്ട് മൊയ്തീെൻറ മകൻ നുഹൈമാൻ (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജാബിർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണ് അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ 18നാണ് ഇദ്ദേഹത്തെ ഫർവാനിയ ആശുപത്രിയിൽനിന്ന് ജാബിർ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെൻറർ ജീവനക്കാരനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.