കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ മുഹമ്മദ് നജീബ് (64) ആണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നു ചൊവ്വാഴ്ച രാവിലെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം രാത്രിയോടെ ആണ് മരിച്ചത്.
40 വർഷമായി പ്രവാസിയാണ്. കുവൈത്തിൽ അൽ ഫാർസി ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: അദ്‌നാൻ (കുവൈത്ത്), ഫഹദ്. കോവിഡ് പരിശോധനക്കായി ആരോഗ്യ മന്ത്രാലയം സ്രവം എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.