കുവൈത്ത് സിറ്റി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാലങ്ങളില്‍ അഗ്നിസുരക്ഷ ഉപകരണ ങ്ങള് കരുതുന്നതിെൻറ പ്രാധാന്യം കുവൈത്ത് അഗ്നിശമന വിഭാഗം അധികൃതര്‍ മുഴുവന്‍ കമ്പനികളെയും അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പുതിയ പദ്ധതികളും നിർദേശങ്ങളും വകുപ്പ് അധികൃതര്‍ റോഡ് ഗതാഗത വകുപ്പുമായി ചര്‍ച്ച ചെയ്തു.
കഴിഞ്ഞ ദിവസം ഫിഫ്ത് റിങ് റോഡിലെ ശൈഖ് സായിദ് ബിന്‍ സുൽത്താന്‍ അല്‍ നഹ്യാന് കോസ് വേയില്‍ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അഗ്നിശമന അധികൃതരുടെ മുന്നറിയിപ്പ്. കെ.എഫ്.എസ്.ഡി മേധാവി ഖാലിദ് അൽ മിക്റാദിെൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ റോഡ് ഗതാഗത വകുപ്പു മേധാവി സുഹ അഷ്കനാനിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.