നിർമാണസ്ഥലങ്ങളിൽ സുരക്ഷ മാനദണ്ഡം ഉറപ്പുവരുത്തണം
text_fieldsകുവൈത്ത് സിറ്റി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പാലങ്ങളില്‍ അഗ്നിസുരക്ഷ ഉപകരണ ങ്ങള് കരുതുന്നതിെൻറ പ്രാധാന്യം കുവൈത്ത് അഗ്നിശമന വിഭാഗം അധികൃതര്‍ മുഴുവന്‍ കമ്പനികളെയും അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പുതിയ പദ്ധതികളും നിർദേശങ്ങളും വകുപ്പ് അധികൃതര്‍ റോഡ് ഗതാഗത വകുപ്പുമായി ചര്‍ച്ച ചെയ്തു.
കഴിഞ്ഞ ദിവസം ഫിഫ്ത് റിങ് റോഡിലെ ശൈഖ് സായിദ് ബിന്‍ സുൽത്താന്‍ അല്‍ നഹ്യാന് കോസ് വേയില്‍ നിർമിച്ചുകൊണ്ടിരുന്ന പാലത്തിന് തീപിടിച്ചതിനെ തുടര്‍ന്നാണ് അഗ്നിശമന അധികൃതരുടെ മുന്നറിയിപ്പ്. കെ.എഫ്.എസ്.ഡി മേധാവി ഖാലിദ് അൽ മിക്റാദിെൻറ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ റോഡ് ഗതാഗത വകുപ്പു മേധാവി സുഹ അഷ്കനാനിയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.