ശി​ഹാ​ബ്

ഒരു വീട്ടിൽ മൂന്നു​ അർബുദ രോഗികൾ; കനിവി​െൻറ കൈനീ​േട്ടണ്ടത്​ നാമല്ലാതാര്

കു​വൈ​ത്ത്​ സി​റ്റി: ഒ​രു വീ​ട്ടി​ലെ മൂ​ന്ന്​ അ​ർ​ബു​ദ രോ​ഗി​ക​ൾ ചി​കി​ത്സ​ക്ക്​ പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു. മു​ൻ കു​വൈ​ത്ത്​ പ്ര​വാ​സി​യും കൊ​ച്ചി മ​ട്ടാ​​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യ ശി​ഹാ​ബും പി​താ​വും അ​നു​ജ​നു​മാ​ണ്​ വ​ൻ​കു​ട​ലി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​ത്. കു​വൈ​ത്തി​ലെ ഫ​ർ​വാ​നി​യ​യി​ൽ സീ​ഡി ക​ട​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ശി​ഹാ​ബ്​ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന്​ നാ​ട്ടി​ൽ പോ​യി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ കാ​ൻ​സ​ർ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​കൊ​ല്ല​ത്തെ ചി​കി​ത്സ കൊ​ണ്ട്​ 2018ൽ ​അ​സു​ഖം മാ​റി​യെ​ങ്കി​ലും ഇൗ​വ​ർ​ഷം വീ​ണ്ടും വ​ന്നു.

ഒാ​േ​ട്ടാ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​നു​ജ​ൻ ഷാ​ഹി​റി​നും 2018ൽ ​കാ​ൻ​സ​ർ ബാ​ധി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന പി​താ​വ്​ ശം​സു​വി​നും ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച​തോ​ടെ കു​ടും​ബം ആ​കെ വി​ഷ​മാ​വ​സ്ഥ​യി​ലാ​യി. ശി​ഹാ​ബി​നും ഷാ​ഹി​റി​നും ഭാ​ര്യ​യും ര​ണ്ടു​ വീ​തം മ​ക്ക​ളു​മു​ണ്ട്. മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ൽ ഒാ​േ​ട്ടാ ഒാ​ടി​ക്കു​ന്ന ജ്യേ​ഷ്ഠ​നും വി​വാ​ഹം ക​ഴി​ഞ്ഞ പെ​ങ്ങ​ളു​മാ​ണ്​ പി​ന്നെ​യു​ള്ള​ത്. പാ​ര​മ്പ​ര്യ​മാ​ണ്​ അ​സു​ഖ​കാ​ര​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

നേ​ര​ത്തെ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ അ​ർ​ബു​ദം ബാ​ധി​ച്ച്​ മ​രി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്​ ശി​ഹാ​ബി​നെ​യും ഉ​പ്പ​യെ​യും അ​നു​ജ​നെ​യും ചി​കി​ത്സി​ക്കു​ന്ന​ത്. തു​ട​ക്ക ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ ചി​കി​ത്സി​ച്ചു​മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​യു​ന്ന​ത്. മൂ​ന്നു​പേ​രു​ടെ​യും ശ​സ്​​ത്ര​ക്രി​യ​ക്ക്​ 15 ല​ക്ഷം രൂ​പ വേ​ണം. കീ​മോ ചെ​യ്യാ​നും മ​റ്റു തു​ട​ർ ചി​കി​ത്സ​ക്കും പി​ന്നെ​യും പ​ണം ​ക​ണ്ടെ​ത്ത​ണം. നി​ർ​ധ​ന കു​ടും​ബ​മാ​യ ഇ​വ​ർ​ക്ക്​ ഇ​തി​ന്​ വ​ഴി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​വ​രു​ടെ ചി​കി​ത്സ​ക്കാ​യി ക​നി​വ്​ കു​വൈ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ൺ: 919207076656 (ശി​ഹാ​ബ്), 965 97891779 (നൈ​സാം, ക​നി​വ്​ കു​വൈ​ത്ത്​ പ്ര​തി​നി​ധി). ശി​ഹാ​ബി​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ: Shihab ​TS അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 851010110002206. ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ, മ​ട്ടാ​ഞ്ചേ​രി, കൊ​ച്ചി. ഐ.​എ​ഫ്.​എ​സ്.​സി BKID0008510.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.