ഒരു വീട്ടിൽ മൂന്നു അർബുദ രോഗികൾ; കനിവിെൻറ കൈനീേട്ടണ്ടത് നാമല്ലാതാര്
text_fieldsകുവൈത്ത് സിറ്റി: ഒരു വീട്ടിലെ മൂന്ന് അർബുദ രോഗികൾ ചികിത്സക്ക് പണമില്ലാതെ പ്രയാസപ്പെടുന്നു. മുൻ കുവൈത്ത് പ്രവാസിയും കൊച്ചി മട്ടാഞ്ചേരി സ്വദേശിയുമായ ശിഹാബും പിതാവും അനുജനുമാണ് വൻകുടലിൽ അർബുദം ബാധിച്ചത്. കുവൈത്തിലെ ഫർവാനിയയിൽ സീഡി കടയിൽ ജോലി ചെയ്തിരുന്ന ശിഹാബ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാട്ടിൽ പോയി വൈദ്യപരിശോധന നടത്തിയപ്പോഴാണ് കാൻസർ കണ്ടെത്തിയത്. രണ്ടുകൊല്ലത്തെ ചികിത്സ കൊണ്ട് 2018ൽ അസുഖം മാറിയെങ്കിലും ഇൗവർഷം വീണ്ടും വന്നു.
ഒാേട്ടാ തൊഴിലാളിയായിരുന്ന അനുജൻ ഷാഹിറിനും 2018ൽ കാൻസർ ബാധിച്ചു. മട്ടാഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന പിതാവ് ശംസുവിനും കഴിഞ്ഞ ജൂലൈയിൽ അർബുദം ബാധിച്ചതോടെ കുടുംബം ആകെ വിഷമാവസ്ഥയിലായി. ശിഹാബിനും ഷാഹിറിനും ഭാര്യയും രണ്ടു വീതം മക്കളുമുണ്ട്. മട്ടാഞ്ചേരി ബസാറിൽ ഒാേട്ടാ ഒാടിക്കുന്ന ജ്യേഷ്ഠനും വിവാഹം കഴിഞ്ഞ പെങ്ങളുമാണ് പിന്നെയുള്ളത്. പാരമ്പര്യമാണ് അസുഖകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
നേരത്തെ കുടുംബത്തിലെ ഏഴുപേർ അർബുദം ബാധിച്ച് മരിച്ചിരുന്നു. എറണാകുളം ലേക്ഷോർ ആശുപത്രിയിലാണ് ശിഹാബിനെയും ഉപ്പയെയും അനുജനെയും ചികിത്സിക്കുന്നത്. തുടക്ക ഘട്ടത്തിലായതിനാൽ ചികിത്സിച്ചുമാറ്റാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂന്നുപേരുടെയും ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ വേണം. കീമോ ചെയ്യാനും മറ്റു തുടർ ചികിത്സക്കും പിന്നെയും പണം കണ്ടെത്തണം. നിർധന കുടുംബമായ ഇവർക്ക് ഇതിന് വഴി കണ്ടെത്താൻ കഴിയുന്നില്ല. ഇവരുടെ ചികിത്സക്കായി കനിവ് കുവൈത്തിെൻറ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫോൺ: 919207076656 (ശിഹാബ്), 965 97891779 (നൈസാം, കനിവ് കുവൈത്ത് പ്രതിനിധി). ശിഹാബിെൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: Shihab TS അക്കൗണ്ട് നമ്പർ: 851010110002206. ബാങ്ക് ഓഫ് ഇന്ത്യ, മട്ടാഞ്ചേരി, കൊച്ചി. ഐ.എഫ്.എസ്.സി BKID0008510.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.