കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സുഗമമായി പുരോഗമിക്കുന്നു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്ക് അധികൃതർ പുറത്തുവിട്ടപ്പോൾ 83 ശതമാനം പൂർത്തിയാക്കിയ കാപിറ്റൽ ആരോഗ്യമേഖലയാണ് മുന്നിൽ.
ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ട് 77 ശതമാനം, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ട് 76 ശതമാനം, അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ട് 70 ശതമാനം, ജഹ്റ 56 ശതമാനം എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ പുരോഗതി. ഇനിയും രജിസ്റ്റർ ചെയ്യാത്തവരും രജിസ്റ്റർ ചെയ്തിട്ടും കുത്തിവെപ്പ് എടുക്കാത്തവരും എത്രയും വേഗം മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടും ദീർഘനാളായി അപ്പോയിൻറ്മെൻറ് ലഭിക്കാത്തത് രജിസ്ട്രേഷനിലെ പിഴവ് മൂലം ആകാനിടയുണ്ടെന്നും ഇവർ മന്ത്രാലയത്തിെൻറ പോർട്ടലിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കുകയോ ആവശ്യമെങ്കിൽ രജിസ്ട്രേഷൻ പുതുക്കുകയോ വേണമെന്നും അധികൃതർ വ്യക്തമാക്കി.
മിഷ്രിഫ് വാക്സിനേഷൻ സെൻററിലെ െഎ.ടി വിഭാഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്. അപ്പോയിൻറ്മെൻറ് സന്ദേശം നഷ്ടമായാൽ വീണ്ടും രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.