കുവൈത്ത് സിറ്റി: ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കുവൈത്ത് എംബസി അഭ്യർഥിച്ചു. പൊതുപരിപാടികളിൽനിന്ന് മാറിനിൽക്കാനും ഉണർത്തി. കുവൈത്ത് പൗരന്മാരോട് സ്വന്തം സുരക്ഷ കാത്തുസൂക്ഷിക്കണമെന്നും ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിങ്ങനെ പ്രധാന ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത വിവാദങ്ങളിലോ വിഷയങ്ങളിലോ ഇടപെടുന്നതിൽനിന്ന് വിട്ടുനിൽക്കാനും എംബസി ആവശ്യപ്പെട്ടു. അടിയന്തരമായി അതതിടങ്ങളിലെ എംബസികളുമായി ബന്ധപ്പെടാനും നിർദേശിച്ചു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രത അറിയിപ്പ്. നേരത്തേ യു.എസിലുള്ള കുവൈത്ത് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിരുന്നു. ലബനാൻ യാത്ര ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.