കുവൈത്ത് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79ാമത് ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് ആഘോഷിച്ചു. ജനഹൃദയങ്ങളിൽ എന്നെന്നും ജീവിക്കുന്ന ജനനേതാവാണ് രാജീവ് ഗാന്ധിയെന്നും ഭാവി ഇന്ത്യയെ സ്വപ്നം കാണുകയും കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്ത ധിഷണാശാലിയാണ് അദ്ദേഹമെന്നും അനുസ്മരണ യോഗം വ്യക്തമാക്കി.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്ബർ വയനാട് അധ്യക്ഷത വഹിച്ചു. ഷോബിൻ സണ്ണി, റെജി കോരുത്, ബോണി സാം മാത്യു, സിനു ജോൺ, ബിനോയ്, ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ, ഇസ്മായിൽ കൂനത്തിൽ, ആഷിക്, ജോബ് എന്നിവർ സംസാരിച്ചു. റസാഖ് ചെറുതുരുത്തി സ്വാഗതവും സൂരജ് കണ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.