കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീങ്ങി. വ്യാഴാഴ്ച മുതൽ കുവൈത്തിെൻറ തീരപ്രദേശങ്ങളിൽനിന്ന് ലോഞ്ചുകളിലും ബോട്ടുകളിലുമായി ചെമ്മീൻ വേട്ടക്കാർ ആഴക്കടലിലേക്ക് തിരിക്കും. ആഗസ്റ്റ് ഒന്നുമുതൽ ജനുവരി 31 വരെയാണ് കുവൈത്തിൽ ചെമ്മീൻ വേട്ടക്ക് അനുമതിയുള്ളത്. പ്രജനന സമയം കണക്കിലെടുത്താണ് ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31 വരെ വിലക്ക് ഏർപ്പെടുത്തുന്നത്. കാർഷിക– മത്സ്യവിഭവ സംരക്ഷണ അതോറിറ്റി, തീര സംരക്ഷണ സേന, മത്സ്യബന്ധന യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ സീസണ് മുന്നോടിയായി ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഇഷ്ടവിഭവമായ തദ്ദേശീയ ചെമ്മീൻ വീണ്ടും സ്വദേശികളുടെയും വിദേശികളുടെയും തീൻമേശകളിൽ സ്ഥാനം പിടിക്കും. ആദ്യദിവസങ്ങളിൽ വില കൂടുതലായിരിക്കുമെങ്കിലും പിന്നീട് കുറയും.
സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
കുവൈത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് വിലക്കുള്ള കാലത്ത് സൗദി ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന ചെമ്മീൻ ആണ് വിപണിയിൽ ഉണ്ടാവാറുള്ളത്. ഇതിന് പതിവിലേറെ വില കൂടുതലുണ്ടാവാറുണ്ട്. അന്തർദേശീയ സമുദ്രപരിധിയിൽ മത്സ്യബന്ധനത്തിനിറങ്ങുേമ്പാൾ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. ഇതുറപ്പാക്കാൻ തീര സംരക്ഷണ സേന സൂക്ഷ്മ നിരീക്ഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.