കുവൈത്ത് സിറ്റി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനം ബാലവേദി കുവൈത്ത് ആഘോഷിച്ചു. അബ്ബാസിയ, സാൽമിയ, ഫഹാഹീൽ, അബു ഹലീഫ എന്നീ മേഖലകളിലായി നടന്ന ആഘോഷ പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. അബ്ബാസിയ കല സെൻററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ബാലവേദി മേഖല പ്രസിഡൻറ് ഡെന്നീസ് തോമസ് അധ്യക്ഷത വഹിച്ചു. വനിതവേദി കുവൈത്ത് പ്രസിഡൻറ് ആശ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബാലവേദി മേഖല പ്രസിഡൻറ് ഋഷി പ്രസീദ് അധ്യക്ഷത വഹിച്ചു.
കുവൈത്തിലെ സാമൂഹികപ്രവർത്തകനും സാഹിത്യകാരനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. അബു ഹലീഫ കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നേതാജി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷത വഹിച്ചു.
പ്രഫ. വി. അനിൽ കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിക്ക് ബാലവേദി മേഖല പ്രസിഡൻറ് ഹിലാൽ സലിം അധ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സീനിയർ എൻജിനീയറിങ് കൺസൽട്ടൻറുമായ ജോസഫ് പണിക്കർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.