കുവൈത്ത് സിറ്റി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പൗരത്വ നിയമ ഭേദഗതി ജനാധിപത്യത്തിനും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യാ രാജ്യത്തിനു യോജിച്ചതല്ലെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഭിപ്രായപ്പെട്ടു. പുതിയ നിയമനിർമാണം ചട്ടവിരുദ്ധവും മതേതര സങ്കൽപനങ്ങൾക്ക് കളങ്കമുണ്ടാക്കുന്നതുമാണ്.
അധികാരത്തിനുവേണ്ടി ജനങ്ങളെ വിഭജിച്ചുകൊണ്ട് രാജ്യത്തിന്റെ ഐക്യം തകർക്കാനേ ഇത് ഉപകരിക്കൂ. ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ്സിന് ഇത് കോട്ടംവരുത്തും. പൗരത്വം നൽകുന്നതിൽ മുസ്ലിംകളെ മാത്രം ഒഴിവാക്കുന്നത് നീതീകരിക്കാൻ സാധ്യമല്ലെന്നും കെ.കെ.എം.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.