കുവൈത്ത് സിറ്റി: പ്രത്യേക അമീരി ഉത്തരവ് പ്രകാരം 17 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി. ഇവർക്ക് യഥാർഥത്തിൽ അർഹതയുണ്ടായിരുന്നില്ല എന്ന് കണ്ടെത്തിയാണ് 1959ലെ പൗരത്വ നിയമത്തിെൻറ 15ാം വകുപ്പ് പ്രകാരം 11 പേരുടെ റദ്ദാക്കാൻ തീരുമാനിച്ചത്.
അതേസമയം, 86 പേർ തങ്ങളുടെ പൗരത്വവും പാസ്പോർട്ടും റദ്ദാക്കപ്പെട്ടതായി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇവരോട് രേഖകളുമായി എത്താൻ കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെൻറ് ഒാഫ് നാഷനാലിറ്റി ആൻഡ് ട്രാവൽ ഡോക്യൂമെൻറ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 മുതൽ രണ്ടാഴ്ചക്കകം എത്താനാണ് ആവശ്യപ്പെട്ടത്. അർഹതയുള്ള ഒരാളുടെയും പൗരത്വം റദ്ദാക്കപ്പെടില്ലെന്ന് അധികൃതർ ഉറപ്പുനൽകി. പൗരത്വ പ്രശ്നം രാജ്യത്ത് വലിയ ഒച്ചപ്പാടുയർത്തിയതാണ്.
ആളുകളുടെ പൗരത്വം പിൻവലിക്കാനുള്ള സർക്കാറിന്റെ അവകാശത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ കേസ് തുടരുകയാണ്.
മുൻ മന്ത്രിസഭയുടെ കാലത്താണ് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വദേശികളുടെ പൗരത്വം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടാവുകയും അത് നടപ്പാക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.