കുവൈത്തിലെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി യൂ​നി​യ​ൻ ത​ല​വ​ൻ മു​സാ​ബ് അ​ൽ മു​ല്ല അ​റി​യി​ച്ചു.

ഇ​തു​സം​ബ​ന്ധ​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കുള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ നി​ര​യാ​ണ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ. ലാ​ഭ​ത്തെ​ക്കാ​ള്‍ ഏ​റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണ് കോ​ഓ​പ​റേ​റ്റിവ് സൊ​സൈ​റ്റി​ക​ള്‍ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് അ​ൽ മു​ല്ല പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെത​ന്നെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ സാ​മൂ​ഹി​ക പ​രീ​ക്ഷ​ണ​മാ​ണ് രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി കോ​ഓ​പ​റേ​റ്റി​വ് സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​ജ​യ​ക​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്നും മു​സാ​ബ് അ​ൽ മു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Co-operative-institutions-Kuwait-not-privatize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.