കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്പനി സേവനങ്ങൾക്കായുള്ള പോർട്ടൽ വഴിയാണ് ഇ-വിസ സേവനം ലഭ്യമാക്കുന്നത്.
തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-സർവിസ് പോർട്ടൽ വഴി കമ്പനികൾക്ക് പണമടച്ച് പ്രവേശനവിസക്ക് അപേക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന പേപ്പർ വിസ പ്രിൻറ് ചെയ്തുനൽകുന്ന രീതി നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. താമസകാര്യ വകുപ്പ്, മാൻപവർ അതോറിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിഷ്കരണം നടപ്പാക്കിയത്. രാജ്യത്തെ ഇ-ഗവേണിങ് മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.