കമ്പനികൾക്ക് ഇലക്ട്രോണിക് എൻട്രി വിസ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ തൊഴിൽ മേഖലയിൽ ഇലക്ട്രോണിക് എൻട്രി വിസ സംവിധാനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കമ്പനി സേവനങ്ങൾക്കായുള്ള പോർട്ടൽ വഴിയാണ് ഇ-വിസ സേവനം ലഭ്യമാക്കുന്നത്.
തിങ്കളാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-സർവിസ് പോർട്ടൽ വഴി കമ്പനികൾക്ക് പണമടച്ച് പ്രവേശനവിസക്ക് അപേക്ഷിക്കാം. നേരത്തെ ഉണ്ടായിരുന്ന പേപ്പർ വിസ പ്രിൻറ് ചെയ്തുനൽകുന്ന രീതി നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു. താമസകാര്യ വകുപ്പ്, മാൻപവർ അതോറിറ്റി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിഷ്കരണം നടപ്പാക്കിയത്. രാജ്യത്തെ ഇ-ഗവേണിങ് മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങൾ കൂടുതൽ ഓൺലൈൻ വഴി ലഭ്യമാക്കാനുമുള്ള മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.