പൂർണ കർഫ്യൂ: ബഖാലകളുടെ പ്രവർത്തനം ഇങ്ങനെ

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ പൂർണ കർഫ്യൂ നിലവിലുള്ള ദിവസങ്ങളിൽ ബഖാലകളുടെ പ്രവർത്തനത്തിന്​ മുനിസിപ്പാലിറ്റി ഉപാധി നിശ്ചയിച്ചു. ഇതനുസരിച്ച്​ രാവിലെ എട്ടുമണി മുതൽ വൈകീട്ട്​ നാലുമണി വരെയും രാത്രി എട്ടുമണി മുതൽ പുലർച്ചെ 1.30 വരെയും ബഖാലകൾ തുറക്കാം. എന്നാൽ, പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല. 

ഡെലിവറിക്ക്​ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജീവനക്കാർ കൈയുറയും മാസ്​കും ധരിക്കൽ ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 65975744 എന്ന വാട്​സാപ്​ നമ്പറിൽ അറിയിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. 

എ.ടി.എം മെഷീൻ, എയർ കണ്ടീഷനിങ്​ മെയിൻറനൻസ്​ സ​െൻറർ, ഗ്യാസ്​ സിലിണ്ടർ റീഫില്ലിങ്​ സ​െൻറർ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ, ബഖാലകൾ, പെട്രോൾ സ്​റ്റേഷൻ, സഹകരണ സംഘങ്ങൾ, കുവൈത്ത്​ സപ്ലൈ കമ്പനി, കുവൈത്ത്​ ​ഫ്ലോർ മിൽസ്​ ആൻഡ്​ ബേക്കറീസ്​, ആശുപത്രികളും ക്ലിനിക്കുകളും എന്നിവക്കാണ്​ പൂർണ കർഫ്യൂവിൽ ഇളവ്​ അനുവദിച്ചിട്ടുള്ളത്​.

Tags:    
News Summary - conditions for bakhala during curfew period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.