താമസ വിലാസം ഉറപ്പാക്കാന്‍ സർവേ നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വസിക്കുന്നവരുടെ താമസ വിലാസം ഉറപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സർവേ നടത്തുന്നു.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹാണ് ഇത് സംബന്ധമായ നിർദേശം നൽകിയത്. സ്വദേശികളും പ്രവാസികളും താമസിക്കുന്ന വിലാസങ്ങള്‍ തിരിച്ചറിയുന്നതിന്റെ ഭാഗമായാണ് സര്‍വേ.വീടുകളുടെയും താമസ കെട്ടിടങ്ങളുടെയും ഉടമകളെ വിളിച്ചുവരുത്തി സാക്ഷ്യപത്രം നൽകാനാണ് സിവിൽ ഇൻഫർമേഷൻ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ശേഷം ബന്ധപ്പെട്ട വ്യക്തികൾക്ക് മാൻപവർ അതോറിറ്റി ഓഫിസ് സന്ദർശിച്ച് വിവരങ്ങൾ ശരിയാക്കാനുള്ള അറിയിപ്പുകൾ നൽകും. അറിയിപ്പ് ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ പ്രതിമാസം 20 ദീനാർ വീതം പിഴ ഈടാക്കും.പല കെട്ടിടങ്ങളും പൊളിച്ചതിനെ തുടര്‍ന്ന് അവിടങ്ങളിലെ താമസക്കാരായ ആയിരക്കണക്കിന് പേരുടെ വിലാസങ്ങൾ നീക്കിയിട്ടുണ്ട്. കെട്ടിട ഉടമകള്‍ നൽകുന്ന വിവരങ്ങള്‍ പ്രകാരമാണ് ഇത്. താമസം മാറിയവര്‍ തങ്ങളുടെ പുതിയ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിലാസം നീക്കിയവർ ഒരുമാസത്തിനകം പുതിയ വിലാസം സിവിൽ ഐഡിയിൽ അപ്ഡേറ്റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.