കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകർക്ക് ദീര്‍ഘകാല വിസ നൽകുന്നതടക്കം, രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകര്‍ഷിക്കുന്ന വിവിധ പദ്ധതികൾ പരിഗണനയിൽ. സ്വകാര്യ വിദേശ നിക്ഷേപകർക്ക് അഞ്ചു വർഷത്തെ റെസിഡൻസി പെര്‍മിറ്റ് നൽകാൻ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
വിദേശ നിക്ഷേപകർക്ക് ദേശീയത പരിഗണിക്കാതെ നിക്ഷേപ സ്ഥാപനങ്ങൾ, താമസസ്ഥലം, തൊഴിലാളികൾ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് പ്രത്യേകാവകാശങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആദ്യ ഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് നിബന്ധനങ്ങള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തെ താമസാനുമതി അനുവദിക്കും. ഇത്തരം നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ സന്ദർശന വിസയില്‍ സാങ്കേതിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനും അനുവദിക്കും. നിക്ഷേപകന് സ്ഥാപനത്തിന്റെ ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആറ് മാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയും അനുവദിക്കും.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
വിസ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നും സുരക്ഷ അനുമതി നേടിയതിനുശേഷം തൊഴിലാളികളെ കൊണ്ടുവരാന്‍ നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കാന്‍ ആലോചിക്കുന്നതായും അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു.
ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിേക്കണ്ടത്. പുതിയ നീക്കം മലയാളി ബിസിനസുകാര്‍ അടക്കമുള്ള പ്രവാസി നിക്ഷേപകര്‍ക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവിന് ശേഷമാകും നടപടിക്രമങ്ങൾ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.