കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിട നിർമാണ വസ്തുക്കളുടെ വില കുതിക്കുന്നതായി റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾ. കോവിഡ് പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുന്നതുമാണ് കുവൈത്തിൽ നിർമാണ അസംസ്കൃത വസ്തുക്കൾക്ക് വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.വൻകിട കരാർ കമ്പനികളാണ് ഏറ്റവും പ്രയാസപ്പെടുന്നത്. നഷ്ടം ഒഴിവാക്കാൻ ഇവർ ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കരാർ ഏറ്റെടുത്ത സമയത്തെക്കാൾ അസംസ്കൃത വസ്തുക്കൾക്ക് വൻതോതിൽ വില കയറിയിട്ടുണ്ട്. ഇത് ഭാവിയിൽ തകർച്ചഭീഷണി ഉൾപ്പെടെ സൃഷ്ടിച്ചേക്കും. കുവൈത്തി ഉൽപന്നങ്ങൾക്ക് വിപണി ഉറപ്പുവരുത്താനാണ് ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയത്.കോവിഡ് പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികളെല്ലാം കുവൈത്ത് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിലക്കയറ്റം സർക്കാർ ബജറ്റിനെ കാര്യമായി ബാധിക്കില്ല.
കരാർ എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. ഇത് സർക്കാർ അംഗീകരിക്കാനിടയില്ല.നേരത്തേ കരാർ ആയതും നിർമാണം ആരംഭിച്ചതുമായ പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പൊതുവെ മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. വലിയ വിഭാഗം വിദേശികൾ നാട്ടിൽ പോയതിനാൽ ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.