സഫ അൽ ഹാഷിം എം.പി

വിദേശികളുടെ തിരിച്ചുവരവ്​ നി​യന്ത്രിക്കണം –സഫ അൽ ഹാഷിം

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ വിദേശികൾ തിരിച്ചുവരുന്നത്​ നിയന്ത്രിക്കണമെന്ന്​ സഫ അൽ ഹാഷിം എം.പി. രണ്ടുമാസം കൊണ്ട്​ 1,90,000 വിദേശികൾ തിരിച്ചുവന്നത്​ ജനസംഖ്യ സന്തുലനം സാധ്യമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്​ വിരുദ്ധമാണ്​. വിമാന സർവിസ്​ സാധാരണ നിലയിലായാൽ കുവൈത്തിലേക്ക്​ വിദേശികളുടെ കുത്തൊഴുക്കാവും.

ഇത്​ നിയന്ത്രിക്കാൻ എന്ത്​ നടപടികളാണ്​ അധികൃതർ സ്വീകരിച്ചിട്ടുള്ളത്​. കഴിഞ്ഞ മാസങ്ങളിൽ നിരവധി വിദേശികളെ പൊതുമേഖലയിൽനിന്ന്​ ഒഴിവാക്കി. സ്വ​കാര്യ മേഖലയിലും കോവിഡ്​ പ്രതിസന്ധിയിൽ തൊഴിൽ നഷ്​ടമുണ്ടായിട്ടുണ്ട്​. എന്നിട്ടും വിദേശികൾ ​യഥേഷ്​ടം കുവൈത്തിലേക്ക്​ വരുന്നു. എന്തുകൊണ്ടാണിത്​. എന്താണ്​ ഇവർക്ക്​ ജോലി. അവിദഗ്​ധ തൊഴിലാളികളുടെ ആധിക്യം തടയണമെന്നും ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്നുമുള്ള മുറവിളി അധികൃതർ ഗൗരവത്തിലെടുക്കുന്നില്ലെന്ന്​ സഫ അൽ ഹാഷിം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.