കുവൈത്ത് സിറ്റി: വ്യാജ കറന്‍സി നിർമാണത്തിലേർപ്പെട്ട വിദേശി സംഘം പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ തിരച്ചിലിലാണ് ആഫ്രിക്കൻ പൗരന്മാരായ സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് ഡോളറുകളും, മൊബൈൽ ഫോണുകളും കണ്ടെടുത്തു.
നിരവധിപേരെ കള്ളനോട്ട് ഉപയോഗിച്ച് പ്രതികള്‍ കബളിപ്പിച്ചിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. കള്ളനോട്ടിനെതിരെ ശക്തമായ നടപടികളാണ് അഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. കള്ളനോട്ടിനെതിരെ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.