കുവൈത്ത് സിറ്റി: കുവൈത്തിൽ 475 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,08,743 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 597 പേർ ഉൾപ്പെടെ 1,00,776 പേർ രോഗമുക്തി നേടി. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 639 ആയി. ബാക്കി 7,328 പേരാണ് ചികിത്സയിലുള്ളത്. 127 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4083 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ 115 പേർ, ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ടിൽ 105 പേർ, ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ടിൽ 89 പേർ, കാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിൽ 83 പേർ, ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ടിൽ 83 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്. സമീപ ആഴ്ചകളിലെ കൂടിയ മരണ നിരക്കാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഒന്നോ രണ്ടോ ആയി ചുരുങ്ങിയിരുന്ന കോവിഡ് മരണം കൂടിവരുന്നത് ആശങ്കയുളവാക്കുന്നതാണ്.തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ ആഴ്ച കുതിപ്പുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.