Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 475...

കുവൈത്തിൽ 475 പേർക്കുകൂടി കോവിഡ്​; 597 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
കുവൈത്തിൽ 475 പേർക്കുകൂടി കോവിഡ്​; 597 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 475 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,08,743 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​​ച 597 പേർ ഉൾപ്പെടെ 1,00,776 പേർ രോഗമുക്​തി നേടി. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 639 ആയി. ബാക്കി 7,328 പേരാണ്​ ചികിത്സയിലുള്ളത്​. 127 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4083 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

അഹ്​മദി ഹെൽത്ത്​​ ഡിസ്​ട്രിക്​ടിൽ 115 പേർ, ഹവല്ലി ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 105 പേർ, ഫർവാനിയ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 89 പേർ, കാപിറ്റൽ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 83 പേർ, ജഹ്​റ ഹെൽത്ത്​ ഡിസ്​ട്രിക്​ടിൽ 83 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​. സമീപ ആഴ്​ചകളിലെ കൂടിയ മരണ നിരക്കാണ്​ ബുധനാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. ഒന്നോ രണ്ടോ ആയി ചുരുങ്ങിയിരുന്ന കോവിഡ്​ മരണം കൂടിവരുന്നത്​ ആശങ്കയുളവാക്കുന്നതാണ്​.തീവ്രപരിചരണ വിഭാഗത്തി​ലുള്ളവരുടെ എണ്ണത്തിലും കഴിഞ്ഞ ആഴ്​ച കുതിപ്പുണ്ടായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid kuwaitcovid gulf
Next Story