കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ വീണ്ടും ആയിരത്തിനു മുകളിലെത്തി. ബുധനാഴ്ച 1017 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,80,505 പേർക്കാണ് വൈറസ് ബാധിച്ചത്. അഞ്ചു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1019 ആയി. 819 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,68,420 പേരാണ്.
ബാക്കി 11,066 പേർ ചികിത്സയിലാണ്. 139 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേർ കുറഞ്ഞത് ആശ്വാസമായി. 11,066 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 16,97,459 പേർക്ക് വൈറസ് പരിശോധന നടത്തി. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കേസുകൾ കുറഞ്ഞുവന്നത് വീണ്ടും ഉയർന്നത് ആശങ്കക്ക് വക നൽകുന്നുവെങ്കിലും ഇതിനൊപ്പം രോഗമുക്തിയും വർധിക്കുന്നത് നേരിയ ആശ്വാസം പകരുന്നു. പ്രതിദിന മരണം അഞ്ചോ ആറോ ആയി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.