കോവിഡ്​ കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പുതിയ കോവിഡ്​ കേസുകളും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞു. 1226 പുതിയ കേസുകളാണ്​ ശനിയാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. 1515 പേ​ർ രോഗമുക്​തരായി. 13,631 പേരെ പരിശോധിച്ചപ്പോൾ 8.99 ശതമാനമാണ്​ രോഗസ്ഥിരീകരണം.

18 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ്​ മരണം 2211 ആയി. ബാക്കി 16855 പേരാണ്​ ചികിത്സയിലുള്ളത്​. 330 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. വെള്ളിയാഴ്​ചയും പുതിയ കേസുകളും രോഗസ്ഥിരീകരണ നിരക്കും താരതമ്യേന കുറവായിരുന്നു. 1263 പുതിയ കേസുകളാണ്​ വെള്ളിയാഴ്​ച രേഖപ്പെടുത്തിയത്​. 8.82 ശതമാനമായിരുന്നു രോഗ സ്ഥിരീകരണം. കുറേ ആഴ്​ചകളിലെ കുറഞ്ഞ നിരക്കാണിത്​.

Tags:    
News Summary - Covid cases and confirmation rates decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.