കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യാൻ കുവൈത്ത് പാർലമെൻറിെൻറ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ചേരും.
പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചതാണിത്. എം.പിമാരോട് തിങ്കളാഴ്ച പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തമാണെന്ന് തെളിയിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു.
സർക്കാറിനെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് കോവിഡ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടികളും നിലവിലെ അവസ്ഥയും വിശദീകരിക്കും. വരുംദിവസങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.