കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ മരണനിരക്കിൽ വൻ കുതിപ്പ്. കോവിഡ് മരണങ്ങൾ കൂടുന്നതിനനുസരിച്ച് ഇന്ത്യക്കാരുടെയും മരണം വർധിക്കുന്നു.ശനിയാഴ്ച നാല് മലയാളികളുടെ മരണമാണ് കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നും കോവിഡ് പോസിറ്റിവ് ആയിരുന്നു. വെള്ളിയാഴ്ച രാജ്യത്ത് കോവിഡ് മരണം 1500 കവിഞ്ഞു.
ഫെബ്രുവരി 14നാണ് കുവൈത്തിൽ കോവിഡ് മരണം 1000 കവിഞ്ഞത്. ആദ്യത്തെ 1000 ആകാൻ ഒരുവർഷം എടുത്തെങ്കിൽ പിന്നീടുള്ള 500 ആകാൻ രണ്ടര മാസം പോലും വേണ്ടിവന്നില്ല. സമീപ ആഴ്ചകളിൽ മരണനിരക്ക് കൂടുതലാണ്.വെള്ളിയാഴ്ച ഒമ്പതുപേരും വ്യാഴാഴ്ച 11 പേരും ബുധനാഴ്ച 12 പേരും മരിച്ചു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിൽപിന്നെ മൊത്തത്തിൽ മരണം വർധിച്ചിട്ടുണ്ട്.
2019നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 40 ശതമാനമാണ് വർധന. കഴിഞ്ഞവർഷം കുവൈത്തിൽ സ്വദേശികളും വിദേശികളുമായി 11,302 പേരാണ് മരിച്ചത്.2019ൽ ഇത് 8072 ആയിരുന്നു. വിദേശികളുടെ മരണത്തിൽ 60.5 ശതമാനത്തിെൻറ വർധനവാണുണ്ടായത്.2020ൽ കുവൈത്തിൽ 5380 വിദേശികൾ മരിച്ചു. കുവൈത്തികളുടേത് 25.46 ശതമാനമായിരുന്നു വർധന.
5922 കുവൈത്തികൾ കഴിഞ്ഞ വർഷം മരിച്ചപ്പോൾ തൊട്ടുമുമ്പത്തെ വർഷം 4720 ആയിരുന്നു. കഴിഞ്ഞ വർഷം കുവൈത്തിൽ 1279 ഇന്ത്യക്കാരാണ് മരിച്ചത്.ഇതിൽ 334 പേർ കോവിഡ് ബാധിച്ചാണ് മരിച്ചത്. 2019ൽ 707 ഇന്ത്യക്കാരാണ് കുവൈത്തിൽ മരിച്ചിരുന്നതെങ്കിൽ മുൻവർഷത്തേക്കാൾ 572 പേർ 2020ൽ കൂടുതൽ മരിച്ചു.കോവിഡ് കൂടാതെ കൂടുതൽ മരണകാരണമായത് ഹൃദയാഘാതമാണ്. കോവിഡ് സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും ഹൃദയാഘാതം വർധിക്കാൻ കാരണമായതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.