കുവൈത്ത് സിറ്റി: കോവിഡ് കാരണം ദുരിതത്തിലുള്ള ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്തിലെ എയർടെക് ഗ്രൂപ്. റഫ്രിജറേഷൻ ആൻഡ് ഒാക്സിജൻ കമ്പനിയാണ് എയർടെക് ഗ്രൂപ്. 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ അവർ കുവൈത്ത് സർക്കാർ വഴി ഇന്ത്യയിലേക്ക് അയച്ചു. ഇന്ത്യൻ എംബസിയും കുവൈത്ത് സർക്കാറുമായി സഹകരിച്ചാണ് ഷിപ്മെൻറ് നടത്തിയത്.
സൗജന്യമായാണ് ലിക്വിഡ് ഒാക്സിജനും ഒാക്സിജൻ സിലിണ്ടറുകളും അയക്കുന്നതെന്നും ദുരിതകാലത്ത് ഇന്ത്യക്കൊപ്പം നിൽക്കാനാണ് ശ്രമമെന്നും എയർടെക് ഗ്രൂപ് ചെയർമാൻ അൽ ഹരാത് അബ്ദുൽ റസാഖ് പറഞ്ഞു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് എയർടെക് ഗ്രൂപ് ചെയർമാനെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.