കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 230 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതുവരെ 1,48,209 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 216 പേർ ഉൾപ്പെടെ 1,44,142 പേർ രോഗമുക്തി നേടി. ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 922 ആയി.
ബാക്കി 3145 പേരാണ് ചികിത്സയിലുള്ളത്. 55 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4788 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,23,177 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചുപേർ കുറഞ്ഞപ്പോൾ പുതിയ കേസുകൾ വർധിച്ചു.
പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും മൊത്തത്തിൽ കുറഞ്ഞുവരുന്നു. രണ്ടുമാസത്തിനിടെ കുവൈത്തിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി.നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.