കോ​വി​ഡ്​: 586 പു​തി​യ കേ​സു​ക​ൾ; 545 രോ​ഗ​മു​ക്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച 586 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,65,843 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​​ച 545 പേ​ർ ഉ​ൾ​പ്പെ​ടെ 1,58,476 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 959 ആ​യി തു​ട​രു​ക​യാ​ണ്.​​​​​ ബാ​ക്കി 6408 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 54 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നാ​ലു​പേ​ർ കു​റ​ഞ്ഞു. 8681 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,38,262 പേ​ർ​ക്കാ​ണ്​ കു​വൈ​ത്തി​ൽ ഇ​തു​വ​രെ ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മൂ​ന്നു​മാ​സ​ത്തെ കൂ​ടി​യ നി​ര​ക്കി​ലാ​ണ്​ ഒ​രാ​ഴ്​​ച​യാ​യി പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ത്ത​തും ആ​ശ്വാ​സ​മാ​യി.ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​​ നി​ല മെ​ച്ച​പ്പെ​െ​ട്ട​ങ്കി​ലും ജ​നു​വ​രി​യി​ൽ പു​തി​യ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​മാ​സം എ​ന്താ​കു​മെ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.