കുവൈത്ത് സിറ്റി: കുവൈത്തിൽ 1652 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,53,133 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 1663 പേർ ഉൾപ്പെടെ 3,32,678 പേർ രോഗമുക്തി നേടി. പത്തുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1943 ആയി. 13,772 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 12 ശതമാനമാണ് രോഗസ്ഥിരീകരണം. 18,512 പേരാണ് ചികിത്സയിൽ കഴിയുന്നത്.
280 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. സമീപ ആഴ്ചകളിൽ പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്.ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.