കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 814 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,23,906 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 807 പേർ ഉൾപ്പെടെ 1,14,923 പേർ രോഗമുക്തി നേടി. ഏഴു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 763 ആയി. ബാക്കി 8220 പേരാണ് ചികിത്സയിലുള്ളത്.
107 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7431 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ചൊവ്വാഴ്ചയും ഏഴുമരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രണ്ടും തിങ്കളാഴ്ച മൂന്നും മരണം മാത്രം റിപ്പോർട്ട് ചെയ്തത് താൽക്കാലികാശ്വാസമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോവിഡ് വ്യാപനം അടുത്ത മാസം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രവചനം. പുതിയ കേസുകൾ കൂടിവരുന്നത് ഇതിനെ ശരിവെക്കുംവിധമാണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസമാണ്. 140ന് മുകളിൽ പേർ െഎ.സി.യുവിലുണ്ടായിരുന്നത് കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.