Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right814 പേർക്കുകൂടി...

814 പേർക്കുകൂടി കോവിഡ്​; 807 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
814 പേർക്കുകൂടി കോവിഡ്​; 807 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച 814 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,23,906 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​​ച 807 പേർ ഉൾപ്പെടെ 1,14,923 പേർ രോഗമുക്തി നേടി. ഏഴു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 763 ആയി. ബാക്കി 8220 പേരാണ്​ ചികിത്സയിലുള്ളത്​.

107 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7431 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ചൊവ്വാഴ്​ചയും ഏഴുമരണം റിപ്പോർട്ട്​ ചെയ്​തു. ഞായറാഴ്​ച രണ്ടും തിങ്കളാഴ്​ച മൂന്നും മരണം മാത്രം​ റിപ്പോർട്ട്​ ചെയ്​തത് താൽക്കാലികാശ്വാസമായിരുന്നുവെന്നാണ്​ ഇത്​ സൂചിപ്പിക്കുന്നത്​​.

കോവിഡ്​ വ്യാപനം അടുത്ത മാസം വർധിക്കാൻ സാധ്യതയുണ്ടെന്നാണ്​ ആരോഗ്യവിദഗ്​ധരുടെ പ്രവചനം. പുതിയ കേസുകൾ കൂടിവരുന്നത്​ ഇതിനെ ശരിവെക്കുംവിധമാണ്​. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. 140ന്​ മുകളിൽ പേർ ​​െഎ.സി.യുവിലുണ്ടായിരുന്നത്​ കുറഞ്ഞുവരുന്ന പ്രവണതയാണ്​ കാണുന്നത്​. ​െഎ.സി.യുവിലുള്ളവരിൽ 90 ശതമാനവും കുവൈത്തികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidcovid gulf
Next Story