കുവൈത്ത് സിറ്റി: കുവൈത്തിൽ കുട്ടികളിലും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചത് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നു. ശൈഖ് ജാബിർ ആശുപത്രിയിൽ ദിവസം അഞ്ചുമുതൽ എട്ട് കുട്ടികളെ വരെ കോവിഡ് പോസിറ്റിവ് ആയി കണ്ടെത്തുന്നുണ്ട്. സെപ്റ്റംബറോടെ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുന്നതിനിടെയാണ് കുട്ടികളിലെ കോവിഡ് വർധന.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് 16 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ കോവിഡ് വാക്സിൻ നൽകുന്നുള്ളൂ. ഇൗ പ്രായത്തിന് താഴെയുള്ളവരിലും വൈറസ് ബാധ കണ്ടുവരുന്നു. കുട്ടികളിൽ മരണ നിരക്ക് കൂടുതലല്ല എന്നത് ആശ്വാസമാണ്. വൈറസ് വ്യാപനം സംഭവിക്കാതിരിക്കാനുള്ള ക്രമീകരണം നടത്തിയാകും സ്കൂളുകൾ തുറന്നുപ്രവർത്തിക്കുക. സെപ്റ്റംബറോടെ 20 ലക്ഷം പേർക്ക് രാജ്യത്ത് വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.