കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അഹ്മദി സെക്യൂരിറ്റി പട്രോൾ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വാണിജ്യ സമുച്ചയങ്ങൾ, കടകൾ, ജിംനേഷ്യം, ഉല്ലാസ കേന്ദ്രങ്ങൾ, സമാന്തര വിപണികൾ, മൊബൈൽ ഗ്രോസറികൾ തുടങ്ങിയിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ആരോഗ്യ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ചിൽഡ്രൻസ് പ്ലേ റൂം അടച്ചുപൂട്ടി. മേജർ ജനറൽ സാലിഹ് മതറിെൻറ മേൽനോട്ടത്തിൽ ബ്രിഗേഡിയർ ജനറൽ വലീദ് അൽ ശിഹാബിെൻറ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.