കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോഡ് വർധന. ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. 1179 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ കൂടിയത് ആശങ്കക്ക് വക നൽകുന്നുവെങ്കിലും മരണം കുറഞ്ഞത് ആശ്വാസമായി. ഇതുവരെ 1,92,031 പേർക്കാണ് വൈറസ് ബാധിച്ചത്. രണ്ടു മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 1085 ആയി. 946 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,80,155 പേരാണ്. ബാക്കി 10,791 പേർ ചികിത്സയിലാണ്. 157 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. 7542 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,92,041 പേർക്ക് വൈറസ് പരിശോധന നടത്തി.
ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. പുതിയ കേസുകൾ ആയിരത്തിന് മുകളിൽ കുതിച്ചുയർന്നത് ആശങ്കജനകമാണ്.വിദേശികളുടെ പ്രവേശന വിലക്ക് നീക്കുന്നത് ഉൾപ്പെടെ പ്രവാസികൾ കാത്തിരിക്കുന്ന നിരവധി ആശ്വാസ നടപടികൾക്ക് പ്രതിബന്ധമാണ് വൈറസ് വ്യാപനം വർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.