കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എന്നാൽ ആശങ്ക വേണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം തടയാൻ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കിയിട്ടുണ്ട്. കുവൈത്തിൽ പ്രതിദിന കോവിഡ് സ്ഥിരീകരണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 240 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതോടെ ആക്ടിവ് കോവിഡ് കേസുകൾ 1343 ആയി ഉയർന്നു. 22 പേർ കോവിഡ് വാർഡുകളിലും നാലുപേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്. അതിനിടെ, രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലായ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദത്തേക്കാൾ മൂന്നു മടങ്ങ് വ്യാപന ശേഷിയുള്ളതാണ് ഒമിക്രോൺ. ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നതിനാൽ വാക്സിനേഷൻ കാമ്പയിൻ ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധ തൊഴിൽ മേഖലകൾ കേന്ദ്രീകരിച്ച് ഫീൽഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
ആഗോള സാഹചര്യങ്ങൾ നിരീക്ഷിക്കുന്നു
കുവൈത്ത് സിറ്റി: ഒമിക്രോണിെൻറ അതിതീവ്ര വ്യാപനശേഷിയെ തുടര്‍ന്ന് ഇതുസംബന്ധിച്ച ആഗോള സംഭവ വികാസങ്ങൾ കുവൈത്ത് നിരീക്ഷിച്ചുവരുകയാണെന്നും പുതിയ വകഭേദത്തിനെതിരെ പോരാടാൻ രാജ്യം സർവസജ്ജമാണെന്നും ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ ചെയർമാൻ താരിഖ് അൽ മസ്റം പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ നിയന്തിക്കാനോ പ്രവേശന വിലക്ക് ഏർപ്പെടുത്താനോ ഇപ്പോൾ ആലോചിക്കുന്നില്ല. വിമാനത്താവളത്തിൽ പരമാവധി ജാഗ്രത പുലർത്തുന്നു. വൈറസ് സൃഷ്ടിക്കുന്ന ഭീഷണികളെയും സംഭവ വികാസങ്ങളെയും നേരിടാന്‍ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഈ ഘട്ടത്തിലും എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിച്ചും കൂട്ടം ചേരലുകൾ ഒഴിവാക്കിയും ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പാലിച്ചും മുഴുവൻ രാജ്യ നിവാസികളും സഹകരിക്കണം.
ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതിെൻറ പ്രാധാന്യവും സർക്കാർ വക്താവ് എടുത്തുപറഞ്ഞു. ബയാൻ പാലസിൽ ചേർന്ന സുപ്രീം കൊറോണ എമർജൻസി കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങൾക്കു നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹമദ് ജാബിർ അലി അസ്വബാഹിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.