കുവൈത്ത് സിറ്റി: കുവൈത്തിൽ 1661 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 3,49,923 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1689 പേർ രോഗമുക്തി നേടി.
3,29,423 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 1919 ആയി. 13,834 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്.
രോഗ സ്ഥിരീകരണ നിരക്ക് 12.01 ശതമാനമാണ്. 18581 പേരാണ് ചികിത്സയിലുള്ളത്. 265 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.ദിവസങ്ങൾക്കുശേഷം പുതിയ കേസുകളേക്കാൾ രോഗമുക്തിയുണ്ടായതും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതും ആശ്വാസമാണ്. സമീപ ആഴ്ചകളിൽ പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുകയാണ്. അതുകൊണ്ടുതന്നെ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.