കുവൈത്ത് സിറ്റി: മതത്തെ അതിന്റെ യഥാർഥ സ്രോതസ്സിൽനിന്ന് മനസ്സിലാക്കാത്തതും തെറ്റായി വ്യാഖ്യാനിക്കുന്നതുമാണ് ഇസ്ലാം വെറുപ്പിന് കാരണമെന്നും ഇത് പെട്ടെന്നുണ്ടായ പ്രതിഭാസമല്ലെന്നും കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ സെൻട്രൽ എക്സിക്യൂട്ടിവ്. ഫഹാഹീൽ മെഡക്സ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ എം.എം. അക്ബർ, സുബൈർ പീടിയേക്കൽ എന്നിവരെ പങ്കെടുപ്പിച്ചു നടക്കുന്ന പൊതുപരിപാടി ചർച്ച ചെയ്തു. ഈ മാസം 24ന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ‘ഇസ്ലാമിനോട് ആർക്കാണ് വെറുപ്പ്’ വിഷയത്തിൽ പൊതു പ്രഭാഷണവും തുറന്ന സംവാദവും നടക്കും.
ഡിസംബർ 30, 31 തീയതികളിൽ എറണാകുളത്തു നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണ ഭാഗമായാണ് പരിപാടി. പരിപാടിയുടെ പോസ്റ്റർ യോഗത്തിൽ പ്രകാശനം ചെയ്തു. കുവൈത്തിലെ പരിപാടിയുടെ വിജയത്തിനായി ഡോ. അബ്ദുൽ ഹമീദ് കൊടുവള്ളി ചെയർമാനായി സ്വാഗതസംഘം രൂപവത്കരിച്ചു. പി.വി. ഇബ്രാഹിം, അബൂബക്കർ വടക്കാഞ്ചേരി, ജാബിർ ഹംസ (റിസപ്ഷൻ), അഹ്മദ് പൊറ്റയിൽ, ആദിൽ സലഫി, കെ.പി. വീരാൻകുട്ടി, ജൈസൽ എടവണ്ണ (പ്രോഗ്രാം), ഫിറോസ് സാൽമിയ, സിയാദ് സിറ്റി, അബ്ബാസ് ഫഹാഹീൽ, ആശിഖ് ഫർവാനിയ, റിയാസ് അബ്ബാസിയ (പബ്ലിസിറ്റി), അഷ്റഫ് മംഗഫ്, സകരിയ്യ മൻസൂർ, ശാക്കിർ (ഫിനാൻസ്), ഹുസൈൻ മംഗഫ്, നാസർ കൊടുങ്ങല്ലൂർ (മീഡിയ), ശാഹിദ് കണ്ണേത്ത് (വെന്യൂ), ഇബ്രാഹിം തോട്ടക്കണ്ടി, അശ്റഫ് കല്ലുരുട്ടി, സിദ്ദീഖ് ഖൈത്താൻ, ഷബീർ നന്ദി (ഭക്ഷണം), നിസാർ പിലാക്കണ്ടി, ശബീർ, ആശിഖ് (ഗതാഗതം), സഅദ് ആലപ്പുഴ, ഇബ്രാഹിം ഫൈഹ (വളന്റിയേഴ്സ്) എന്നിവരാണ് മറ്റു ഭാരവാഹികൾ. യോഗത്തിൽ ഹുദ സെന്റർ എക്സിക്യൂട്ടിവ് പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് കൊടുവള്ളി സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി സ്വാഗതവും ആദിൽ സലഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.