കുവൈത്ത് സിറ്റി: കുവൈത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൃതദേഹ സംസ്കരണ വിഭാഗം മേധാവി ഡോ. ഫൈസൽ അൽ അവദി. അതേസമയം, മറ്റു നിലയിൽ വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ മൃതദേഹ സംസ്കരണത്തിനോടനുബന്ധിച്ച് നടത്തുന്നതിന് തടസ്സമില്ല.
ഇലക്ട്രിക് ശ്മാശാനങ്ങൾ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ബുദ്ധ, ഹിന്ദു വിഭാഗങ്ങൾ നിവേദനം നൽകിയിരുന്നു. ഇസ്ലാമിക രാജ്യമായ കുവൈത്തിെൻറ നിയമവ്യവസ്ഥ അനുവദിക്കാത്തതിനാലും മൃതദേഹത്തോടുള്ള അനാദരവായി കണക്കാക്കുന്നതിനാലും ഇത് അനുവദിക്കാൻ നിർവാഹമില്ല. 1880 മുതൽ രാജ്യത്ത് മൃതദേഹം ദഹിപ്പിക്കുന്നതിന് വിലക്ക് നിലവിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദഹിപ്പിക്കുന്നത് ഒഴികെയുള്ള കാര്യങ്ങൾ സ്വന്തം ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് ഏത് മതവിഭാഗങ്ങൾക്കും നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.