കുവൈത്ത് സിറ്റി: സെക്കൻഡറി ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ക്രസന്റ് സെന്റർ അംഗങ്ങളുടെ മക്കൾ, സഹോദരങ്ങൾ എന്നിവർക്ക് നൽകുന്ന ‘എജുക്കേഷനൽ എംപവർമെന്റ്’ അവാർഡുകൾ വിതരണം ചെയ്തു.
2023-24 അധ്യയന വർഷത്തിൽ അവാർഡിന് അർഹരായ ഒമ്പത് കുട്ടികളുടെ രക്ഷിതാക്കൾ സർട്ടിഫിക്കറ്റും കാഷ് അവാർഡും ഏറ്റുവാങ്ങി.
സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് A+, എ ഗ്രേഡുകൾ നേടിയ ക്രസന്റ് അംഗങ്ങളുടെ മക്കളായ റിഫ മുനീർ, കെ. ലാമിയ, ടി.വി. സഫാ മുഹമ്മദ്, ഷഹാൻ അക്ബർ, ഫരീഹ ഉമ്മർ, ഫാത്തിമ ജുഹൈന, അസ്രിഫ, ഫാത്തിമ റിൻഷ, അത്തിക്ക ബത്തുൽ എന്നിവരാണ് അവാർഡിന് അർഹരായത്.
ഫർവാനിയ ഫ്രൻഡ് ലൈൻ ലോജിസ്റ്റിക്സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നൗഷാദ് കക്കറയിൽ, അഷ്റഫ് മണക്കടവൻ, ഷാജഹാൻ പാലാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കോയ വളപ്പിൽ, ഗഫൂർ അത്തോളി, സലിം ഹാജി, ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് കെ.കെ.പി. ഉമ്മർകുട്ടി സംസാരിച്ചു.
വയനാട് പ്രകൃതിദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാർഥനയും നടത്തി. ജനറൽ സെക്രട്ടറി വി.എ. ഷഫീഖ് സ്വാഗതവും ട്രഷറർ ഇല്യാസ് ബാഹസ്സൻ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.